Friday, December 19, 2014

Film: A Funny Thing Happened on the Way to the Forum (film)
Director: Richard Lester
Year: 1966

റിച്ചാര്‍ഡ് ലെസ്റ്റെര്‍ സംവിധാനം ചെയ്തു 1966-ല്‍ ഇറങ്ങിയ "A Funny Thing Happened on the Way to the Forum" എന്ന സിനിമ farce മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. പ്രാചീന റോമന്‍ നാടകകൃത്തായ പ്ലോട്ടസ് (Plautus) തന്റെ രചനകളില്‍ ഉണ്ടാക്കിയ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി ഒരു മ്യൂസിക്കല്‍ തിയേറ്റര്‍ മുന്‍പ് ഉണ്ടായിരുന്നത് അതേ പേരില്‍ സിനിമയാക്കി മാറ്റിയതാണ് ഇത്.

ചതിയനും കള്ളനും എന്ന് പേര് കേട്ട സ്യൂഡോലസ് എന്ന അടിമ തനിക്കു സ്വാന്തന്ത്ര്യം വേണമെന്ന് ശക്തമായി ആഗ്രഹിക്കുന്ന ആളാണ്‌. തന്റെ ഉടമയായ ഹീറോ എന്ന കുട്ടി അടുത്തുള്ള വേശ്യാലയത്തിലെ കന്യകയായ യുവതിയോട് പ്രേമത്തില്‍ ആണെന്ന് തിരിച്ചറിയുകയും, അത് ശരിയാക്കി കൊടുക്കുന്നതിന് പകരം തനിക്കു സ്വാന്തന്ത്ര്യം വേണമെന്ന് ഡീല്‍ ഉണ്ടാക്കുകയും ചെയ്യുന്നു. അതേസമയം ആ യുവതിയെ റോമിലെ സൈനികശ്രേഷ്ടനായ ക്യാപ്റ്റന്‍ ഗ്ലോറിയോസസിന് വിറ്റ്‌ കഴിഞ്ഞു എന്നറിയുകയും ചെയ്യുന്നതും, അതിനു ശേഷം നടക്കുന്ന സംഭവങ്ങളും ആണ് സിനിമ.

ഇത്തവണത്തെ IFFK-യില്‍ റെട്രോസ്പെക്ടീവ് വിഭാഗത്തില്‍ Bustor Keaton സിനിമകളില്‍ ഇത് കാണിക്കുന്നുണ്ട്. (അങ്ങനെയാണ് ഞാനീ സിനിമ ഇപ്പൊ കാണാമെന്നു വിചാരിച്ചതും). പ്രാചീന റോമന്‍ രാജ്യത്തില്‍ ഉണ്ടായിരുന്ന ആചാരങ്ങള്‍, രീതികള്‍ എന്നിവയെ സര്‍ക്കാസവും, സ്ലാപ്സ്റ്റിക്ക് കോമഡിയും കലര്‍ത്തി കാണിക്കുന്ന ഒരു മുഴുനീള കോമഡി സിനിമയാണിത്. പ്രമുഖ സംവിധായകനും സിനിമാറ്റോഗ്രാഫറുമായ നിക്കോളാസ് റോഗ് ആണ് സിനിമാറ്റോഗ്രാഫി. ബസ്റ്റര്‍ കീറ്റന്റെ അവസാനത്തെ സിനിമ.



No comments:

Post a Comment