Friday, December 19, 2014

'അര്‍ത്ഥം' സിനിമയില്‍ ഒടുവില്‍ ഉണ്ണികൃഷ്ണന് രണ്ടു സീനുകള്‍ മാത്രമാണ് ഉള്ളത്. ആദ്യത്തെ സീന്‍ ആദ്യം തന്നെ ബെന്‍ നരേന്ദ്രന്‍ റെയില്‍വേ ട്രാക്കില്‍ ചാവാന്‍ പോകുമ്പോള്‍ അവിടെ ഇരിക്കുന്ന സ്റ്റേഷന്‍ മാസ്റ്റര്‍ ആണ്.

രണ്ടാമത്തെ സീന്‍ കുറേ കഴിഞ്ഞാണ് വരുന്നത്. ബെന്‍ കോടതിയില്‍ പോവുമ്പോ അവിടെ വച്ച് അവിചാരിതമായി ഇയാളെ കാണുന്നു. ആ രംഗമാണ് ഇവിടെ 1:29 മുതല്‍ 3:40 വരെയുള്ളത്.

https://www.youtube.com/watch?v=zTo1cQD3wtU

ഈ ഒരു സീനില്‍ ഒടുവിലിന്റെ പേര്‍ഫോമന്‍സ് ഉഗ്രനാണ്‌. എട്ടിന്റെ പണികള്‍ മുഴുവന്‍ കിട്ടി നട്ടം തിരിയുന്ന ഒരു കഥാപാത്രമാണ്. യാതൊരു പ്രതീക്ഷയും ഭാവിയില്‍ ഇല്ലാത്ത അവസ്ഥ. ആ ദയനീയത മുഴുവന്‍ നമുക്ക് മനസ്സിലാവുന്നുണ്ട്. എന്നാല്‍ ആ കഷ്ടപ്പാടും രസകരമായാണ് അവതരിപ്പിക്കുന്നത്‌.


No comments:

Post a Comment