Friday, December 19, 2014

ഞാന്‍ ചെയ്യാത്ത സിനിമകളാണ് ഞാന്‍ മലയാള സിനിമയ്ക്ക് ചെയ്ത സംഭാവന എന്ന് പറഞ്ഞത് ശ്രീനിവാസനാണ്.

ഏതാണ്ട് ഇരുപത്തഞ്ചു വര്‍ഷമായി ടരന്റിണോ സിനിമാ ലോകത്ത് വന്നിട്ട്. ഇതുവരെ അദ്ദേഹം എട്ടു സിനിമകള്‍ മാത്രമാണ് ചെയ്തത്. (ഒരു അന്തോളജി സിനിമയിലെ ഒരെണ്ണവും ചെയ്തു. ഏഴു സിനിമകള്‍ക്ക്‌ സ്ക്രിപ്റ്റ് എഴുതുകയും ചെയ്തിട്ടുണ്ട്.) കുറച്ച് സിനിമകള്‍ മാത്രം അദ്ദേഹം ചെയ്തത് ഒരു ചെറിയ കാര്യമായി നമുക്ക് നോക്കുമ്പോള്‍ തോന്നാം. എന്നാല്‍ അദ്ദേഹം ഹോളിവുഡിന് ചെയ്ത വലിയ സംഭാവന ഇതില്‍ ഒളിഞ്ഞു കിടപ്പുണ്ട്. ഒരു ഹോളിവുഡ് ജോഷി ആവാനുള്ള പ്രലോഭനത്തെ ചെറുക്കുക ചെറിയ കാര്യമല്ല. അദ്ദേഹം ആ പ്രലോഭനത്തെ ചെറുത്തത് മൂലം അതിന്റെ വിലയും നമുക്കറിയില്ല. പത്തു സിനിമകള്‍ ആയാല്‍ താന്‍ വിരമിക്കുമെന്നും അദ്ദേഹം വളരെ അടുത്ത് പ്രഖ്യാപിച്ചിരുന്നു. പക്കാ കച്ചവട സിനിമകളുടെ പ്രതിപുരുഷന്‍ എന്ന മോശം ഇമേജ് പലരും അദ്ദേഹത്തിന് ചാര്‍ത്തി കൊടുക്കുമ്പോള്‍, തനിക്കു ഇതൊക്കെ ഇത്രേ ഉള്ളു എന്ന് ലളിതമായി അദ്ദേഹം പറയുന്നത് പോലെ തോന്നുന്നു.


No comments:

Post a Comment