Film : Don't look now
Year: 1973
Director: Nicolas Roeg
നിക്കോളാസ് റോഗ് സംവിധാനം ചെയ്ത ഈ ബ്രിട്ടീഷ് സിനിമ ഒരുപാട് ആളുകളുടെ സിനിമാസങ്കല്‍പ്പങ്ങളെ സ്വാധീനിച്ച ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ അല്ലെങ്കില്‍ ഹൊറര്‍ ആണ് . ഭാവി/ഭൂത/വാര്‍ത്തമാന കാര്യങ്ങളെ ഇടകലര്‍ത്തി, എഡിറ്റിംഗില്‍ പുതുമ കൊണ്ട് വന്ന്, ആവര്‍ത്തിച്ചു വരുന്ന ചിത്രങ്ങള്‍/അടയാളങ്ങള്‍ ഉപയോഗിച്ച്, എടുത്തിരിക്കുന്ന ഈ സിനിമ ഒരിക്കല്‍ മാത്രം കണ്ടാല്‍ മനസ്സിലാക്കാന്‍ സാധിച്ചെന്നു വരില്ല.
ഒരപകടത്തില്‍ വെള്ളത്തില്‍ മുങ്ങി, മകള്‍ മരിച്ചതിനു ശേഷം, ദമ്പതികളായ ജോണ്‍ ബ്രാക്സ്റ്ററും, ലോറയും വെനീസിലേക്ക് പോകുന്നു. അവിടുത്തെ ഒരു പള്ളി പുതുക്കിപണിയെടുക്കേണ്ട ജോലിയും ജോണ്‍ ഏറ്റെടുത്തിട്ടുണ്ട്. പക്ഷെ മകളുടെ മരണം അവരെ വേട്ടയാടുന്നുണ്ട്. ഒരു സീരിയല്‍ കില്ലറുടെ സാന്നിധ്യവും വെനീസിലുണ്ട്. മരിച്ചു പോയ മകളെ കാണാന്‍ സാധിക്കുമെന്ന് വാദിച്ച് ഒരു അന്ധയായ സ്ത്രീയെയും അവര്‍ അവിടെ കണ്ടുമുട്ടുന്നു. മകളുടെ മരണം അവരെ പിന്നീട് ബാധിക്കുന്നത് എങ്ങനെയാണ് ? വെനീസില്‍ അവരെ കാത്തിരിക്കുന്ന അനുഭവങ്ങള്‍ എന്തൊക്കെയാണ്?
ഈ സിനിമയുടെ മേക്കിങ്ങില്‍ കൊണ്ടുവന്ന പുതുമ തന്നെയാണ് ഇതിനെ ശ്രദ്ധേയമാക്കുന്നത്. മകള്‍ മരിച്ചതില്‍ ജോണിന്റെ grief ആണ് സിനിമ പ്രധാനമായി deal ചെയ്യുന്നത്. വെനീസ് ലൊക്കേഷന്‍ ആക്കുന്നതിലൂടെ ഒരു പ്രത്യേക മൂഡ് സൃഷ്ട്ടിക്കാന്‍ സംവിധായകന് കഴിയുന്നുണ്ട്. ഇതിലെ മ്യൂസിക്കും ശ്രദ്ധിക്കപ്പെട്ടിരുന്നു. (Caution: Sexually explicit contents.)

No comments:
Post a Comment