ജീവിതത്തിന്റെ എല്ലാം നശിച്ചിരിക്കുമ്പോഴും ഉള്ളില്‍ പ്രതികാരം സൂക്ഷിക്കുകയും, അതിന്റെ പൂര്‍ത്തീകരണം അവസാനലക്ഷ്യവും ആയി കാണുന്ന കഥാപാത്രങ്ങള്‍ ഉണ്ടാക്കുന്നതില്‍ ലോഹിതദാസിന് ഒരു പ്രത്യേക കഴിവാണ്.
1.
'കൌരവര്‍'-ഇലെ തിലകന്‍ അവതരിപ്പിച്ച അലിയാര്‍. തനിക്ക് വേണ്ടി തോക്ക് ഉണ്ടാക്കുന്ന ഒരു പഴയ കൊല്ലന്റെ കൂടെ ഇരിക്കുന്ന അലിയാര്‍ ആണ് സിനിമയുടെ ആദ്യ സീന്‍ തന്നെ. വൃദ്ധനും, ഒരു പാര്‍പ്പിടം പോലും ഇല്ലാത്തവനും, ലോട്ടറി വിറ്റ് ജീവിക്കുന്നവനും ആയ അലിയാര്‍. പട്ടിണി കിടന്നു, ലോട്ടറി വിറ്റ് കിട്ടുന്ന പണം അയാള്‍ കൊല്ലനെ ഏല്‍പ്പിക്കുന്നു. എന്തിനാണ് ഈ വയസാന്‍ കാലത്ത് അയാള്‍ ഈ പണിക്കു പോവുന്നത്?

അയാളുടെ ഭൂതകാലജീവിതത്തിന്റെ ബാക്കിപത്രമായി അയാള്‍ക്ക് സ്വന്തം കുടുംബം നഷ്ടപ്പെട്ടു. എന്നിട്ടും അയാള്‍ പറയുന്നു. "കഴിഞ്ഞിട്ടില്ല രാമാ..ഒന്നൂടി ഉണ്ട് ബാക്കി..തായ്വേര് വരെ ഇറക്കും...എന്നിട്ടേ ചാവൂ.." പിന്നീടാണ് കാണിക്കുന്നത് , അയാള്‍ക്ക് ഒരു കാലും കൂടി ഇല്ലാന്ന്. പ്രതീക്ഷിക്കാന്‍ യാതൊരു വകയും ഇല്ലെന്നു നമുക്ക് തോന്നുന്ന ഒരു കഥാപാത്രം, എത്ര തീവ്രമായിട്ടാണ് പ്രതികാരം ഉള്ളില്‍ വയ്ക്കുന്നത്.
2.
'ചെങ്കോല്‍'-ഇനെ പറ്റി പറയുമ്പോള്‍, അധികം ആരും ശ്രദ്ധിക്കാത്ത കഥാപാത്രമാണ് കീരിക്കാടന്മാരുടെ അപ്പന്‍. അയാളും ജീവിതത്തിന്റെ അവസാന നാളുകളിലാണ്. എഴുന്നേല്‍ക്കാന്‍ പോലും വയ്യ...കിടപ്പാണ്...എന്നിട്ടും അയാള്‍ മക്കളോട് പറയുന്നത്, "കീരിക്കാടന്മാരുടെ വില കളഞ്ഞല്ലോടാ...അവന്റെ കയ്യും കാലെങ്കിലും വെട്ടാമായിരുന്നില്ലേ നിങ്ങള്ക്ക്..?"... ജയിലില്‍ കിടന്ന അയാളുടെ ഒരു മോന്‍ തിരിച്ചു വരുമ്പോള്‍ അയാള്‍ വീണ്ടും പറയുന്നു.."നീയാടാ അപ്പന്റെ മോന്‍..അവന്റെ ചോര പറ്റിയ കയ്യോണ്ട് ഒരു പിടി ചോറ് വാരി തരണമെടാ .അപ്പന്.."

No comments:
Post a Comment