Monday, July 21, 2014



"ആണ്ട്രൂ ,
ഓരോ ക്രിസ്തുമസ് രാത്രിയിലും
ബലൂണുകളുടെയും, കടലാസുനക്ഷ്ത്രങ്ങളുടെയും
ഇടയിലൂടെ നിന്റെ മുഖം ഞാന്‍ തെരഞ്ഞു.

സ്വപ്ങ്ങളുടെ മധുരവും
കാത്തിരിപ്പിന്റെ വേദനയും
കലങ്ങിയ ഒരു കേക്കിന്റെ അരികില്‍
വാതില്‍പ്പടിയിലെ ഒരു സ്വനത്തിനായ്
കാതോര്‍ത്തു കൊണ്ടിരുന്നു.

ഇടയന്മാര്‍ക്കു പോലും സദ്‌വാര്‍ത്ത കൊടുത്തവന്‍
നഷ്ടപ്പെട്ട നിന്റെ ആത്മാവിന്റെ ദൂതനെയാണ്
അന്നിവിടേയ്ക്ക് അയച്ചതെന്ന്
ഈ അമ്മ അറിഞ്ഞില്ല."


No comments:

Post a Comment