ഒരു ടൌണില്‍ വ്യത്യസ്തമായ ജീവിതങ്ങളും, അവരുടേതായ ചില ചെറിയ പ്രശ്നങ്ങളും ഉള്ള മൂന്ന്‍ നാല് പേര്‍. ഒരു ബാങ്ക് മാനേജര്‍, ഒരു കോപ്പര്‍ ഖനി ഉടമ, അതിലെ തന്നെ വേറൊരു പങ്കാളി, ബാങ്കില്‍ പണം അടയ്ക്കാന്‍ ബുദ്ധിമുട്ടുന്ന ഒരു ലൈബ്രേറിയന്‍,ഒരു ആമിഷ് മതവിശ്വാസികളായ നിഷ്കളങ്കരായ കുടുംബം, എന്നിവര്‍ അടങ്ങുന്ന പല പ്ലോട്ടുകളില്‍ ആണ് കഥ പാരലല്‍ ആയി ഡെവലപ്പ് ചെയ്യുന്നത്.
എങ്കിലും ടൌണില്‍ എത്തുന്ന മൂന്നു ബാങ്ക് മോഷ്ടാക്കള്‍ നടത്തുന്ന ബാങ്ക് കൊള്ള ഇവരെ എല്ലാവരെയും ഒരുമിച്ചു ബാധിക്കുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും ആണ് റിച്ചാര്‍ഡ് ഫ്ലീഷര്‍ സംവിധാനം ചെയ്തു 1955-ല്‍ പുറത്തുവന്ന 'Violent Saturday' എന്ന സിനിമയുടെ ഇതിവൃത്തം. സിനിമാസ്കോപ് ടെക്നോളജിയില്‍ ഇറങ്ങിയ ആദ്യകാലത്തെ ഒരു സിനിമ കൂടിയാണ് ഈ ക്രൈം ഡ്രാമ.
ഓരോ കഥാപാത്രങ്ങളുടെയും വ്യക്തിഗതമായ സ്വഭാവങ്ങളും പ്രശ്നങ്ങളും കാണിക്കുകയും, ഒരു ബാങ്ക് കൊള്ള അവരുടെ ജീവിതത്തില്‍ വരുന്ന മാറ്റങ്ങളും ആണ് സിനിമയില്‍ കാണിക്കുന്നത്. നോയര്‍ സിനിമകളുടെ സ്ക്രിപ്റ്റില്‍ ആ കാലത്ത് പേരെടുത്ത സിഡ്നി ബോയേം ആണ് തിരക്കഥാകൃത്ത്. ഇതേ പേരില്‍ വില്യം.എല്‍.ഹീത്ത് എഴുതിയ നോവലിനെ ആസ്പദമാക്കിയാണ് സിനിമ. ഇതിലെ ഒരു ചെറിയ സ്റ്റണ്ട് സീന്‍ അക്കാലത്ത് വയലന്‍സിന്റെ പേരില്‍ വിവാദം സൃഷ്ടിച്ചു എന്നറിയുമ്പോള്‍ കൌതുകം തോന്നുന്നു.
എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന ഒരു സിനിമയായിരിക്കണം എന്നില്ല ഇത്. ആദ്യം മുതല്‍ ബാങ്ക് റോബറി വരെയുള്ള ഒറ്റ ഒറ്റയായുള്ള കഥാഖ്യാന ശൈലി മടുപ്പ് ഉളവാക്കാന്‍ സാധ്യതയുണ്ട്. എങ്കിലും തരക്കേടില്ലാത്ത ഒരു ഫിലിം നോയര്‍+സ്മോള്‍-ടൌണ്‍ മെലോഡ്രാമ എന്ന നിലയില്‍ കാണാവുന്നതാണ്.

No comments:
Post a Comment