Tuesday, June 3, 2014

കൂട്ടം തെറ്റി പോയ കുഞ്ഞാടിനെ തേടി ഇറങ്ങിയ ആട്ടിടയന്‍ ഉപേക്ഷിച്ച തൊണ്ണൂറ്റിയൊമ്പത് കുഞ്ഞാടുകളുടെ ദുഃഖം ക്രിസ്തുവിന് അറിയുമോ?

വൈകുന്നേരം ആറ് മണിക്ക് ജോലിക്ക് കയറിവന് കൊടുത്ത അതേ കൂലി രാവിലെ ഒന്‍പതു മണിക്ക് കയറിവന് കൊടുത്തപ്പോള്‍ ഉണ്ടായ ദുഃഖം ക്രിസ്തുവിന് അറിയുമോ ?

സുഹൃത്തുക്കളുടെ കൂടെ ആഘോഷിക്കാന്‍ ജീവിതത്തില്‍ ഒരു ആട്ടിന്‍കുട്ടിയെ പോലും ചോദിക്കാതെ യൌവനകാലം മുഴുവന്‍ പട്ടിയെ പോലെ പണിയെടുത്തിട്ടും, കൌമാരത്തില്‍ പിതാവിനെ ഉപേക്ഷിച്ചു പോയ ഇളയ സന്താനത്തിന്റെ തിരിച്ചുവരവ് ആഘോഷിച്ച പിതാവിനെ കണ്ട മൂത്ത പുത്രന്റെ ദുഃഖം ക്രിസ്തുവിന് അറിയുമോ ?

-എന്റെ ക്രിസ്ത്വാന്വേഷണ പരീക്ഷണങ്ങള്‍

No comments:

Post a Comment