ഞാന്‍ പിന്‍ഗാമി.
എന്നെ അയച്ചത് ഇല്ലിപ്പനത്ത് നാരായണന്‍ മകന്‍ കുമാരന്‍.
അഥവാ കുമാരേട്ടന്‍ എന്ന ദൈവത്തിന്റെ ദൂതന്‍.
അതുകൊണ്ട് ഞാനാകുന്നു. An agent.
Yes. I am an agent. An agent from the heaven.
എന്റെ അച്ഛന്റെ മറുപടി നല്‍കാന്‍
ഞാന്‍ വന്നു.
കുമാരേട്ടാ, ഞാനിന്നറിയുന്നു.
ഊടുവഴിയിലെവിടെയോ
എന്റെ കാലില്‍ തടഞ്ഞ ആ ആക്രിപ്പാട്ട
നിങ്ങളുടെ ചോരപ്പാടുകളിലേക്ക്
എന്നെ നയിച്ചത് യാദൃശ്ചികമല്ല.
ഇത് ദൈവകല്പിതമാകുന്നു.
എന്റെ ചോരയെ കണ്ടെത്തുന്ന ദിവസം
ഞാന്‍ നിങ്ങളെ വിളിക്കും.
ക്രിസ്തുവിന്റെ മണവാട്ടികള്‍ നടത്തുന്ന
മഠത്തിന്റെ വരാന്തയില്‍
"You are an innocent idiot simple rascal" എന്നലറും.
ഡബിള്‍ റാസ്ക്കല്‍ ആയ എന്നെ
"Bloody soldier" എന്ന് പറഞ്ഞു നിങ്ങള്‍ തട്ടുന്നത്
ഞാന്‍ കാണും.
മരവിച്ചു പോയെങ്കിലും
ചന്ദനമുട്ടികളുടെ ആ ഗന്ധം
എന്റെ ബാല്യകാല ഓര്‍മ്മകളെ
തുളച്ചു കൊണ്ട് കടന്നു വരുന്നു.
എന്റെ അച്ഛന്‍ എന്ന പാവം മനുഷ്യന്റെ
ആത്മാവ് ഒരു നീല ജ്വാലയായ്
ആകാശത്തില്‍ പറന്നുയര്‍ന്നത് കണ്ട നിങ്ങളോട്
ഞാന്‍ ശപഥം ചെയ്യുന്നു.
ആ പൂച്ചക്കണ്ണനെ ഞാന്‍ കണ്ടെത്തും.
ഞാനവരെ നഗ്നരാക്കി എന്റെ മുന്‍പില്‍ നിര്‍ത്തും.
There I will declare my judjement.
37A/473-12/3/1976 എന്ന കേസിന്റെ ജഡ്ജി ഞാനായിരിക്കും.
എന്റെ ശത്രുക്കളുടെ മുന്നില്‍
ഞാനൊരു മുതലയായ് അവതരിക്കും.
അവരുടെ ഉള്ളിലെ മരണഭീതി
ഒരു ലഹരിയായ് ഞാനനുഭവിക്കും.
നീതിദേവതയെ തന്റെ കൈകളിലിട്ട്
അമ്മാനമാടി മനുഷ്യരെ പച്ചക്ക് തിന്നുന്ന പട്ടരെ
ഞാനൊരു അള്‍സേഷ്യനാക്കും.
അവന്റെ കഴുത്തിനും ചുറ്റും കെട്ടിയ
ചങ്ങലയുടെ ഒരറ്റം എന്റെ കയ്യിലായിരിക്കും.
പട്ടിയെപ്പോലെ അവന്‍ കൊരയ്ക്കും.
എന്റെ വഴി കാണിച്ചു തന്ന
ആ അദൃശ്യശക്തി എനിക്ക് തന്ന അധികാരം.
ഞാനാകുന്നു പൂച്ചക്കണ്ണന്റെ അന്തകന്‍.
കത്തിക്കരിഞ്ഞ ഒരു ജഡത്തിന്റെ പിന്‍ഗാമി.
ക്യാപ്റ്റന്‍ വിജയ് മേനോന്‍ എന്ന പിന്‍ഗാമി.
No comments:
Post a Comment