Tuesday, April 15, 2014

സിഡ്നി ല്യൂമെറ്റിന്റെ സംവിധാനത്തില്‍ 1957-ല്‍ പുറത്തിറങ്ങിയ സിനിമയാണ് '12 Angry men' . പില്‍ക്കാലത്ത്‌ വളരെ പ്രസിദ്ധി നേടിയ അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമയാണ് ഇത് . റെജിനാള്‍ഡ് റോസ് ആണ് തിരക്കഥാകൃത്ത് . 

18-കാരനായ ഒരുത്തന്‍ സ്വന്തം അച്ഛനെ കുത്തിക്കൊന്നു എന്നൊരു കേസ് കോടതിയുടെ മുന്നില്‍ വരുന്നു . അവന്‍ കുറ്റവാളിയാണോ അല്ലയോ എന്ന് തീരുമാനിക്കാന്‍ കോടതി ഒരു 12 അംഗ ജൂറിയെ വയ്ക്കുന്നു . പക്ഷെ ജൂറി എടുക്കുന്ന തീരുമാനം unanimous ആയിരിക്കണം . മാത്രമല്ല അവന്‍ കുറ്റവാളിയാണെങ്കില്‍ ഈ കേസില്‍ വധശിക്ഷ നിര്‍ബന്ധമാണ്‌ എന്നും കോടതി പറയുന്നു .

ഈ 12 അംഗ ജൂറിയിലെ ആളുകള്‍ ഒരു അടച്ചിട്ട മുറിയില്‍ നടത്തുന്ന വാദപ്രതിവാദങ്ങളാണ് സിനിമ . 12 അംഗങ്ങളില്‍ ആദ്യം ഒരാള്‍ മാത്രമാണ് അവന്‍ തെറ്റുകാരനല്ല എന്ന നിലപാട് എടുക്കുന്നത് . പിന്നീട് ആ ചര്‍ച്ച കൂടുതല്‍ രൂക്ഷമായി മുന്നോട്ടു പോകുന്നു .

ഈ സിനിമയുടെ പ്രത്യേകത ഏതാണ്ട് മുഴുവനായും ഒരു മുറിയുടെ സീന്‍ മാത്രമേ ഉള്ളൂ എന്നതാണ് . 96 മിനിറ്റുള്ള സിനിമയില്‍ , 3 മിനിറ്റ് മാത്രമാണ് പുറത്തുള്ള സീന്‍ ഉള്ളത് . അന്നത്തെ കാലത്ത് ഇത് ഒരു അത്ഭുതമായിരുന്നു . നമ്മുടെ മലയാളം സിനിമ 'മേല്‍വിലാസം'-ത്തിന്റെ പിതാമഹന്‍ ആണെന്ന് പറയാം . 




ജൂറിയില്‍ നടക്കുന്ന സംഭാഷണങ്ങളാണ് സിനിമയുടെ കരുത്ത് . സംഭാഷണങ്ങളിലൂടെ മാത്രമാണ് സിനിമ develop ചെയ്യുന്നത് . എന്നാല്‍ ഒറ്റ സീന്‍ മാത്രം ഉണ്ട് എന്ന് കരുതി ഒരിക്കലും സിനിമ അരോജകമാകുന്നില്ല . സിനിമ തീരുന്നത് വരെ പ്രേക്ഷകനെ ഉദ്വേഗത്തോടെ പിടിച്ചിരുത്താന്‍ ചിത്രത്തിന് കഴിയുന്നുണ്ട് .

സിനിമയുടെ വേറൊരു പ്രത്യേകത ഭൂരിഭാഗം സമയത്തും BGM ഉപയോഗിക്കുന്നില്ല എന്നതാണ് . എന്നാല്‍ വിരളമായി ചില സന്ദിക്ത ഘട്ടങ്ങളില്‍ മാത്രം ഒരു മ്യൂസിക്ക് ഉപയോഗിക്കുന്നത് സിനിമയുടെ സൌന്ദര്യം കൂട്ടുന്നു . ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങളെ പ്രതിനിധീകരിക്കാന്‍ അതിനു കഴിയുന്നുണ്ട് .

No comments:

Post a Comment