സമൂഹത്തിന്റെ ചില പ്രത്യേക സ്വഭാവങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അവയെ സ്വതസിദ്ധമായ രീതിയില്‍ തന്റെ തിരക്കഥകളിലൂടെ ഹാസ്യത്തിന്റെയും ചിന്തയുടെയും മേമ്പൊടി പുരട്ടി വ്യക്തമായി അവതരിപ്പിക്കുകയും ചെയ്യുന്ന ആളാണ് ശ്രീനിവാസന്‍ . തന്റെ കഥകളിലെല്ലാം തന്റെ നിലപാടുകള്‍ കൃത്യമായി അദ്ദേഹം കാണിക്കുന്നു . ശ്രീനിവാസന്റെ ഹാസ്യങ്ങളെല്ലാം ലളിതവും സാധാരണക്കാരന്റെ ജീവിതവുമായി വളരെ ചേര്‍ന്ന് കിടക്കുന്നതുമാണ്.
ആള്‍ദൈവങ്ങളോടുള്ള അദ്ദേഹത്തിന്റെ എതിര്‍പ്പ് പല സിനിമകളിലും വ്യക്തമായി കാണാം . ' ചിന്താവിഷ്ടയായ ശ്യാമള ' -യില്‍ സന്ന്യാസം തലയ്ക്കു പിടിച്ചു ഒരു ആശ്രമത്തില്‍ ചെല്ലുന്ന വിജയന്‍ സ്വാമി ആശ്രമത്തിലെ മറ്റൊരു അന്തേവാസിയായ സ്വാമിയോട് വായുവില്‍ നിന്ന് ഭസ്മം എടുക്കുന്ന വിദ്യ എങ്ങനെ പഠിക്കാം എന്ന് ചോദിക്കുന്നു . അതിനു വല്ല മജീഷ്യനെയും കണ്ടാല്‍ മതി എന്നാണ് മറുപടി കിട്ടുന്നത് . ' മകന്റെ അച്ഛന്‍ ' എന്ന സിനിമയില്‍ ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങി സ്ഥലത്തെ പ്രധാന ദിവ്യനെ കാണുവാന്‍ പോയപ്പോള്‍ , ദിവ്യന്‍ വായുവില്‍ നിന്ന് ആപ്പിള്‍ എടുത്തു കഥാപാത്രത്തിന് കൊടുക്കുന്നു . ഒരു ചാക്ക് അരിയും, ഒരു കിലോ പഞ്ചസാരയും കൂടി കിട്ടിയാല്‍ നന്നായിരുന്നു എന്ന് പ്രതികരിക്കുന്ന കഥാപാത്രം പ്രേക്ഷകരെ ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു .
സ്വന്തം ഉത്തരവാദിത്തം ചെയ്യാതെ , മറ്റു ജീവിതരീതികളില്‍ ഏര്‍പ്പെടുന്നവരെ നിശിതമായി വിമര്‍ശിക്കുകയാണ് അദ്ദേഹം തന്റെ സിനിമകളില്‍ ചെയ്തിട്ടുള്ളത് . 'ചിന്തവിഷ്ടയായ ശ്യാമള ' -യില്‍ ആശ്രമത്തിലെ സന്ന്യാസശ്രേഷ്ഠന്‍ വിജയനെ ഉപദേശിക്കുന്ന വാക്കുകള്‍ ശ്രദ്ദിക്കുക : "സ്വന്തം ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഓടി ഒളിക്കുന്നവര്‍ക്ക് , കയറിക്കൂടാനുള്ളതല്ല സന്ന്യാസം. You are an irresponsible husband and an irresponsible father. " സ്വന്തം കാഴ്ച്ചപ്പാടുകള്‍ തന്റെ സിനിമകളില്‍ അതിലെ നെഗറ്റീവ് കഥാപാത്രം സ്വയം ഏറ്റെടുത്തു തന്നെ ശ്രീനിവാസന്‍ ഭംഗിയായി നിര്‍വഹിക്കുന്നു. സ്വന്തം ജോലി ചെയ്യാതെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ പേരില്‍ സ്വന്തം കുടുംബത്തിനും നാടിനും ഉപദ്രവകാരികളാവുന്ന കഥാപാത്രങ്ങളെ ' സന്ദേശ ' -ത്തിലും അദ്ദേഹം കാണിച്ചു തരുന്നു . സ്വയം നന്നാവാതെ നാട് നന്നാക്കാന്‍ നടക്കുന്നവരെ കുറച്ചൊന്നുമല്ല 'സന്ദേശ' -ത്തില്‍ പരിഹസിക്കുന്നത് .
സൂപ്പര്‍താര സങ്കല്‍പ്പത്തിനു നേരെ ശക്തമായി നിലപാട് എടുക്കുകയും അദ്ദേഹം ചെയ്യുന്നുണ്ട്. അത് നമ്മള്‍ സിനിമയില്‍ കണ്ടത് 'ഉദയനാണ് താരത്തിലും ' , 'പദ്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാറിലും' ആണെങ്കിലും , അദ്ദേഹത്തിന് വളരെ മുന്‍പ് തന്നെ ആ നിലപ്പാട് ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാം. മാമുക്കോയയെ സത്യന്‍ അന്തിക്കാടിന് പരിചയപ്പെടുത്തി കൊടുത്തത് ശ്രീനിവാസന്‍ ആണ് . സത്യന്‍ അന്തിക്കാട് തന്റെ സ്വന്തം വാക്കുകളില്‍ ആ സംഭവം വിവരിക്കുന്നത് കാണുക:
"......പിറ്റേന്നു കാലത്ത് മെലിഞ്ഞ് കൊള്ളിക്കഷണംപോലെയുള്ള ഒരു മനുഷ്യന്‍ എന്നെത്തേടി മഹാറാണിയിലേക്ക് വന്നു. പല്ലുകള്‍ യാതൊരു അപകര്‍ഷതയുമില്ലാതെ പുറത്ത് എഴുന്നുനില്‍ക്കുന്നു. പല്ലുകളാണ് ആ ശരീരത്തിന്റെ അച്ചുതണ്ട് എന്ന നിലയിലാണ് അവയുടെ നില്പ്. മുഖത്തിന്റെ ഫ്രെയിമിനു പുറത്തേക്കുള്ള ആ പല്ലുകള്‍ കണ്ടപ്പോള്‍ത്തന്നെ ഞാന്‍ നിരാശനായി. ശ്രീനിവാസന്‍ എന്റെ ശത്രുവാണോ എന്നുപോലും, ഒരു നിമിഷം ഞാന്‍ സംശയിച്ചുപോയി......"
അദ്ദേഹം പിന്നീട് തുടരുന്നു :
"ശ്രീനിവാസന്‍ പറഞ്ഞയച്ച ആളാണല്ലോ. പിണക്കാതെ നല്ല വാക്ക് പറഞ്ഞുവിടുകയും വേണം. ശ്രീനിവാസന്‍, ശ്രീനിവാസന് പറ്റിയ രൂപത്തിലുള്ള ചിലരെ സിനിമയിലേക്ക് പ്രമോട്ട് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഗ്ലാമറിനോടുള്ള ഒരുതരം വൈരാഗ്യബുദ്ധി
ശ്രീനിവാസന് അക്കാലംതൊട്ടേ ഉണ്ട്. തനിക്കു കിട്ടുന്ന ഓരോ സന്ദര്‍ഭങ്ങളിലും അതു തെളിയിക്കുകയും ചെയ്യും. ഇപ്പോള്‍ എനിക്കിട്ട് ഒരു പണി തന്നിരിക്കയാണ്....."
ഇത് താഹ മാടായി എഴുതിയ 'സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍ ' എന്ന പുസ്തകത്തില്‍ നിന്നും ആണ് . ഈ അനുഭവം എന്താണ്ട് മുഴുവനായിhttp://www.mathrubhumi.com/books/article/nostalgia/1576/ ഇവിടെ വായിക്കാന്‍ സാധിക്കും.
ശ്രീനിവാസന്‍ രചിച്ച 'പടച്ചോന്റെ തിരക്കഥകള്‍ ' എന്ന കഥയിലും അദ്ദേഹത്തിന്റെ സൂപ്പര്‍ താര വിദ്വേഷം വളരെ പ്രകടമാണ്. 'ഉദയനാണ് താരം' എന്ന ചിത്രത്തില്‍ മോഹന്‍ലാലിനോട് താന്‍ ചെയ്തിട്ടുള്ള കഥാപാത്രം എടുക്കാന്‍ പറഞ്ഞിരുന്നു എങ്കില്‍ അദ്ദേഹം അത് ചെയ്യില്ലായിരുന്നു എന്ന് ശ്രീനിവാസന്‍ ഏതോ അഭിമുഖത്തില്‍ പറഞ്ഞത് ഓര്‍ക്കുന്നു .
ശ്രീനിവാസന്റെ സൂപ്പര്‍ താര വിദ്വെഷത്തോടൊപ്പം ചേര്‍ത്ത് കാണേണ്ട ഒന്നാണ് തന്റെ സിനിമകളില്‍ അദ്ദേഹം inferiority complex-ഇനെ കൈകാര്യം ചെയ്തിട്ടുള്ളത് . 'പാവം പാവം രാജകുമാര'-നിലെ കഥാപാത്രവും , 'വടക്കുനോക്കിയന്ത്രത്തിലെ' complex-ഇല്‍ നിന്ന് ഉത്ഭവിക്കുന്ന സംശയരോഗിയായ ഭര്‍ത്താവും എല്ലാം കാണുമ്പോള്‍ ഗ്ലാമര്‍ ഇല്ലാത്തവര്‍ക്ക് വേണ്ടിയുള്ള അദ്ദേഹം പലപ്പോഴും സംസാരിക്കുന്നു . ശ്രീനിവാസന്‍ ശരിക്കും ഒരു complex ഉള്ള മനുഷ്യനാണോ എന്ന് ചില സന്ദര്‍ഭങ്ങളില്‍ തോന്നാറുണ്ട് . ഒരിക്കല്‍ മമ്മൂട്ടിയുമൊത്ത് ഒരു പരിപാടിയില്‍ അദ്ദേഹം പ്രസംഗിച്ചപ്പോള്‍ മമ്മൂട്ടിയെ ആദ്യമായി കണ്ടപ്പോള്‍ തനിക്കു ഇഷ്ടപ്പെട്ടില്ല എന്നും കാരണം തന്നെക്കാള്‍ ഭയങ്കര ഹയ്റ്റ് ആയതു കൊണ്ടാണ് എന്നും അദ്ദേഹം ഹാസ്യരൂപത്തില്‍ പറഞ്ഞിരുന്നു.
മലയാള സിനിമാസ്വാദകരുടെ മനസ്സില്‍ എന്നും ഒരു ബുദ്ധിജീവിയല്ലാത്ത legend ആയി അദ്ദേഹം നിലകൊള്ളുന്നു .

No comments:
Post a Comment