Thursday, October 17, 2013

സ്വയം അഭാസമാവുന്ന 'നെല്ല്'

                 സി .പി .എം അനുകൂല വെബ്‌ മാസികയായ 'nellu.net'  സ്വയം നിലവാരം താഴ്ത്തിയ സന്ദര്‍ഭമായിരുന്നു 2013 ജനുവരി ലക്കത്തിലേത്. ചീഫ് എഡിറ്റര്‍ ആയ പ്രീജിത് രാജ് ഉണ്ടാക്കിയ 'ഒഞ്ചിയത്തിന്റെ വര്‍ത്തമാനം' എന്ന മുഖപ്രസംഗം , ടി. പി .ചന്ദ്രശേഖരനെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഉണ്ടാക്കിയ ഒന്നാണ് . (http://www.nellu.net/component/content/article/613.html) ഒരു കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനാണ് ഇത് എഴുതി ഉണ്ടാക്കിയത് എന്ന് കാണുമ്പോള്‍ ആശ്ചര്യം തോന്നുന്നു. ഒരാളോട് വ്യക്തിപരമായി അഭിപ്രായ വ്യത്യാസമോ , ആശയപരമായി വേര്‍തിരിവോ ഉണ്ടാവുമ്പോള്‍ , അയാളെ വ്യക്തിപരമായി സ്വഭാവ ഹത്യ ചെയ്യുന്നത് കമ്മ്യൂണിസ്റ്റ്കാരനല്ല , ഒരു സാധാരണ മനുഷ്യന് പോലും ചേര്‍ന്നതല്ല . സ്വഭാവ ഹത്യക്ക് വേണ്ടി ടി .പി  ഒരു സ്വവര്‍ഗഭോഗിയാണ് എന്ന് വരെ പറഞ്ഞു കളഞ്ഞു . ഇതിനു ന്യായീകരണം കൊടുക്കുന്നത് ഒരു നാട്ടുകാരന്‍ പറഞ്ഞത് ഞങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു എന്നാണു. ഒരു മഞ്ഞ പത്രത്തെക്കാളും അധപതിച്ചിരിക്കുകയാണ് 'നെല്ല്' ഇവിടെ. വളരെ നല്ല ഒരു കുടുംബ ജീവിതം നയിച്ചിരുന്ന ആളായിരുന്നു ടി. പി .എന്ന് കൂടി നോക്കണം.

            ചില സന്ദര്‍ഭങ്ങളില്‍ സ്വവര്‍ഗ്ഗലൈംഗീകരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമെടുക്കുന്ന AIDWA, SFI എന്നീ സി .പി.എം സംഘടനകളെ നാം കണ്ടിട്ടുണ്ട് . ഈ അടുത്താണ് എസ .എഫ് .ഐ ഒരു 'ഗേ' സ്ഥാനാര്‍ഥിയെ ജെ.എന്‍.യു-വില്‍ നിര്‍ത്തിയത് . സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും , സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്വവര്‍ഗലൈംഗീകരോടുള്ള അസ്വീകാര്യത മുതലെടുക്കാന്‍ ആണ് ഇമ്മാതിരി വാര്‍ത്തകളിലൂടെ ശ്രമിക്കുന്നത് . നല്ല ഒന്നാന്തരം ഇരട്ടത്താപ്പ് . "കേരളത്തിലെ ഉത്തമനായ കമ്യൂണിസ്റിന് ചേര്‍ന്ന പരിപാടി"യല്ല സ്വവര്‍ഗ്ഗലൈംഗീകഥ എന്ന് ലേഖനത്തില്‍ പറയിപ്പിക്കുന്നുമുണ്ട് .

             വിഷ്ണു പദ്മനാഭന്‍ 'തിളയ്ക്കും സദാചാരത്തിനേറ്റ തിരിച്ചടികള്‍ ' എന്ന പേരില്‍ എഴുതിയ ലേഖനത്തില്‍ ഇത് പ്രതിബാധിച്ചിട്ടുണ്ടായിരുന്നു. (http://www.indiavisiontv.com/2013/08/27/248087.html) ആദ്യമേ തന്നെ വിഷ്ണു പറയുന്ന എല്ലാ കാര്യങ്ങളോടും ഞാന്‍ യോജിക്കുന്നില്ല എന്ന് പറഞ്ഞു കൊള്ളട്ടെ. എങ്കിലും വളര പ്രസക്തമായ പല കാര്യങ്ങളും വിഷ്ണു ഈ ലേഖനത്തില്‍ പറയുന്നുണ്ട്. വിഷ്ണു പറഞ്ഞത് ഇതാണ് : "ടി പി വധക്കേസിനോടനുബന്ധിച്ച് പാര്‍ട്ടിക്കെതിരെ സൈബര്‍ ലോകത്തില്‍ പ്രചരിച്ച വന്‍ പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ ടി പി സ്വവര്‍ഗ്ഗ രതിക്കാരനായിരുന്നുവെന്ന സൂചനകളുമായി  സിപിഎമ്മിന്റെ അനുഭാവ ഓണ്‍ലൈന്‍ മാസികയായ നെല്ലിലോ മറ്റോ  ലേഖനമായി  വന്നിരുന്നു. വായിച്ചു കഴിഞ്ഞപ്പോള്‍ നെല്ലു എന്നല്ല പുല്ലു എന്നാണാ മാസികക്കു പറ്റിയ പേരെന്നു തോന്നി. എത്ര മാത്രം അധപതിച്ച രാഷ്ടീയ ബോധമാണ് ഇവരെകൊണ്ട് ഇങ്ങനെ ചെയ്യിക്കുന്നത് " . ഏതൊരു മനസ്സാക്ഷിയുള്ള മനുഷ്യനും ഇതിനോട് യോജിക്കാനേ കഴിയുള്ളൂ .

               ഈ ലേഖനം കണ്ട പ്രീജിത് രാജിന് സംഗതി അത്ര പിടിച്ചില്ല എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതിനു മറുപടി കുറച്ചു നാളുകള്‍ക്കു ശേഷം വന്നു. (http://www.indiavisiontv.com/2013/09/28/260289.html) നെല്ലിന്റെ മറുപടി ഇതാണ് : "ഒഞ്ചിയത്ത് ടി പി ചന്ദ്രശേഖരനെ നേരിട്ട് പരിചയമുള്ള ഒരു വ്യക്തിയാണ് അദ്ദേഹം സ്വവര്‍ഗസംഭോഗിയായിരുന്നു എന്ന് ധ്വനിപ്പിക്കുന്ന അഭിപ്രായം പറഞ്ഞത്. അത് നെല്ലിന്റെ അഭിപ്രായം അല്ല. നാട്ടുകാരുടെ അഭിപ്രായമാണ്. നാട്ടുകാര്‍ ഇന്ത്യാവിഷന് ഇഷ്ടമാവുന്ന അഭിപ്രായങ്ങള്‍ മാത്രമേ പറയാവു എന്നുള്ള കല്‍പ്പനയില്‍ ഫാസിസമുണ്ട്. അത് വേണ്ട." എത്രത്തോളം ഒരു മനുഷ്യന് അധപതിക്കാന്‍ കഴിയും എന്നാണു ഈ മറുപടി കാണിച്ചു തരുന്നത് . മഞ്ഞപത്രങ്ങള്‍ സമൂഹത്തിലെ മാന്യരായ മനുഷ്യരെ കുറിച്ച് വൃത്തിക്കെട് എഴുതിപിടിപ്പിക്കുന്ന അതേ സ്ട്രാട്ടെര്‍ജി.

          പിന്നീട് ലേഖനത്തില്‍ ഉള്ളത് മുഴുവന്‍ മുനീറിനെ കുറ്റം പറയാന്‍ വേണ്ടി ഉള്ളതാണ് . ഇന്ത്യാവിഷന്‍  ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് 'ബ്ലോഗ്സ്' എന്ന സെക്റ്ററിനു കീഴെയാണ്. ഇവ്വിടെ ഉള്ളത് വ്യക്തികളുടെ അഭിപ്രായമാണ് . അല്ലാതെ ഇന്ത്യാവിഷന്റെ അഭിപ്രായമല്ല . സി .പി .എം പ്രവര്‍ത്തകരും ഇതില്‍ ലേഖനം എഴുതിയിട്ടുണ്ട്. ഇതൊന്നും നോക്കാന്‍ ശ്രമിക്കാതെ , ഇന്ത്യാവിഷനും മുനീറിനും ഇരുന്നു കുറ്റങ്ങള്‍ പറയുന്ന പ്രീജിത് രാജ് സ്വയം അപഹാസ്യമാവുകയാണ് .



         

           





No comments:

Post a Comment