Sunday, June 23, 2013

തലമുറ

തെരുവിന്റെ കോണിലെ
ഭ്രാന്തിതന്‍ നഗ്നത
കാമിച്ചു പാഞ്ഞൊരു
നരരുടെ കാടത്തം
പകരുന്നു നിത്യം
തലമുറകള്‍ വീണ്ടും

സിരകളില്‍ പടര്‍ന്നൊരു 
പാപലഹരിതന്‍
ഉന്മാദം നുണഞ്ഞുപോയ് 
പ്രത്യയശാസ്ത്രങ്ങള്‍

വളരുന്ന തലമുറ
കഴുതകളാക്കിയ
ചരിത്രമഹാത്മാക്കള്‍ തന്‍
ശില്പങ്ങള്‍ നില്‍ക്കുന്നു
സുതരാല്‍ നിര്‍മ്മിത
വിധിയുടെ നടുവില്‍ .

പായുന്ന കാലത്തിന്‍ 
ചുഴിയുടെ ഇരയായ
നന്മതന്‍ സ്വപ്‌നങ്ങള്‍
ശ്രവിക്കുന്നു തന്‍തിരു
ചരമ ധ്വനികളും .

ഇല്ല. വരാനില്ല,
പ്രവാചകവൃന്ദങ്ങള്‍ .
ഒരു അന്ത്യകാഹളം
മാത്രമഭയമായ്
നീളുന്നു കോടി
ജീവിത യന്ത്രങ്ങള്‍ .

എങ്കിലും പറയുന്നു 
പൂക്കുന്ന ജന്മങ്ങള്‍
"വയ്ക്കണം കോടാലി
നമ്മള്‍ തന്‍ വേരിലും ".




No comments:

Post a Comment