പുതിയ കാലത്തിലെ ബന്ധങ്ങളുടെ പൊള്ളത്തരവും, സ്വാര്‍ത്ഥജീവിതങ്ങളിലെ തിരിച്ചടികളും, ചെറിയ ഒരു കഥയിലൂടെ കാണിക്കുന്ന കോയെന്‍ ബ്രദര്‍സിന്റെ ഒരു ബ്ലാക്ക് കോമഡിയാണ് 'Burn After Reading' (2008). മനുഷ്യന്റെ ബുദ്ധിശൂന്യതയാണ് ഈ സിനിമയുടെ കേന്ദ്രപ്രമേയം എന്ന് കോയെന്‍ ബ്രദര്‍സ് തന്നെ പറയുന്നു.
സ്നേഹത്തിനും, പണത്തിനും, സൌന്ദര്യത്തിനും, ലൈംഗികതയ്ക്കും എല്ലാം വേണ്ടി നട്ടം തിരിയുന്ന ഒരു പിടി കഥാപാത്രങ്ങള്‍. എന്നാല്‍ ഇവര്‍ എല്ലാവരും ഇതന്വേഷിച്ചു എത്തപ്പെടുന്നത് തെറ്റായ സ്ഥലത്താണ് എന്ന് തിരിച്ചറിയുമ്പോഴേക്കും അവര്‍ വൈകിയിരുന്നു. ഇടയില്‍ എപ്പോഴൊക്കെയോ ഇവര്‍ തമ്മില്‍ കൂട്ടിമുട്ടുന്നുമുണ്ട്. അവസാനം എല്ലാവര്‍ക്കും ആത്യന്തികമായി നഷ്ടങ്ങളുടെ കണക്കു മാത്രമാണുള്ളത്.
പതിവ് പോലെ സിനിമയുടെ മേക്കിങ്ങില്‍ ഒരു കോയെന്‍ ബ്രദര്‍സ് ടച്ച് ഉണ്ട്. അത്യാഗ്രഹങ്ങള്‍ കൂടുമ്പോള്‍ മനുഷ്യന്‍ ആടിതീര്‍ക്കുന്ന കോമാളി വേഷങ്ങളിലേക്ക് ഒരു ചെറിയ എത്തിനോട്ടം.

No comments:
Post a Comment