പ്രത്യേകിച്ച് മേന്മയൊന്നും അവകാശപ്പെടാന്‍ ഇല്ലെങ്കിലും ഒരു അനൂപ് മേനോന്‍ ടച്ച് ഉള്ള സിനിമയാണ് 'ദി ഡോള്‍ഫിന്‍സ്'.
'ഹോട്ടല്‍ കാലിഫോര്‍ണിയ'യില്‍ സ്വാന്തന്ത്ര പ്രഖ്യാപനം നടത്തിയ സ്ത്രീ, സ്പേം ട്രാന്‍സ്പോര്‍ട്ടറെ കാണുമ്പോള്‍ ഉണ്ടാവുന്ന സംഭ്രമ സീന്‍ പോലെ, 'ട്രിവാണ്ട്രം ലോഡ്ജി'ല്‍ മലയാളികള്‍ ലൈംഗിക ദാരിദ്ര്യം മൂലം കാണിക്കുന്ന കൊമാളിത്തരങ്ങളെ ചിത്രീകരിച്ചത് പോലെ, സിനിമയുടെ അവസാനം കേന്ദ്ര കഥാപാത്രത്തിനു സംഭവിക്കുന്ന തിരിച്ചറിവാണ് ഈ സിനിമയുടെ കാതല്‍. ഒരു ടിപ്പിക്കല്‍ അനൂപ് മേനോന്‍ സ്റ്റൈല്‍ ആണ്.
ഒരതിവായനയാണോ എന്നറിയില്ല. സിനിമയില്‍ ചില കൊലപാതകങ്ങള്‍ അടിപ്പിച്ചു നടക്കുന്നുണ്ട്. കൊലപാതകി ഒരു സൈക്കൊപ്പാത്ത് സീരിയല്‍ കില്ലര്‍ ചെയ്യുന്നത് പോലെ കൊല നടന്ന സ്ഥലങ്ങളില്‍ ചില അടയാളങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്‍. സൈജു കുറുപ്പ് അവതരിപ്പിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥനായ ചെറുപ്പക്കാരന്‍ ഇടയ്ക്ക് ഇടയ്ക്ക് ഇംഗ്ലിഷ് സിനിമകള്‍ കാണുന്ന കുറച്ചു വിവരമുള്ള ആരോ അതില്‍ നിന്ന് ഇന്‍സ്പയര്‍ ആയി അത് അനുകരിക്കുകയാണ് എന്ന് പറയുന്നുണ്ട്. ഇത്തരമൊരു സീരിയല്‍ കില്ലിംഗ് അന്വേഷിക്കുന്നതിലെ ആവേശവും അയാള്‍ പ്രകടിപ്പിക്കുന്നു.
സത്യത്തില്‍ ഇത് പോലീസിലെ പുതിയ ആളുകള്‍ അല്ലെങ്കില്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് മാറി പോലീസ് ജോലിയിലെ ഗ്ലാമറിന്റെ വശത്തില്‍ മാത്രം രമിക്കുന്നവര്‍ക്കെതിരെ ഉള്ള ഒരു പണിയായിട്ടു ആണ് എനിക്ക് തോന്നിയത്. കാരണം ചെറുപ്പക്കാരനായ അന്വേഷണ ഉദ്യോഗസ്ഥന്‍ സീരിയല്‍ കില്ലര്‍ ഹോളിവുഡ് സിനിമകള്‍ കണ്ടു അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണു എന്ന് ആരോപിക്കുന്നു. എന്നാല്‍ സത്യത്തില്‍ ആ കൊലപാതകങ്ങള്‍ കാണുന്ന ആ ഉദ്യോഗസ്ഥന്‍ തന്നെയാണ് ആ വക സിനിമകള്‍ കണ്ടു അതിനെ ഈ സംഭവങ്ങളുമായി ബന്ധിപ്പിച്ചു over excited ആയത്.
അയാള്‍ വിചാരിക്കുന്ന പോലെ ഒരു സൈക്കൊപ്പാത്ത് സീരിയല്‍ കില്ലര്‍ അല്ല ഈ കൊലപാതകങ്ങള്‍ ചെയ്തത് എന്ന് അവ നിരീക്ഷിക്കുന്ന, സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന, അനുഭവം കൊണ്ട് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെടുന്നുണ്ട്. അത് തന്നെയാണ് സത്യമാവുന്നതും. മാത്രമല്ല കൊലപാതകി അവശേഷിപ്പിക്കുന്ന അടയാളങ്ങളെ പറ്റി അയാള്‍ നടത്തുന്ന നിരീക്ഷണങ്ങളും ശരിയാണെന്ന് പിന്നീട് അറിയുന്നു. സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രം ഹോളിവുഡ് സിനിമകള്‍ കണ്ടിട്ടില്ലെങ്കില്‍ മോര്‍ച്ചറിക്ക് കാവല്‍ നിന്നും, മുന്‍കാല ഉദ്യോകസ്ഥര്‍ കേസുകള്‍ അന്വേഷിക്കുമ്പോള്‍ കൂടെ നിന്നും മാത്രം പരിചയം ഉള്ള ആളാണ്.
സിനിമ കാര്യമില്ലെങ്കിലും ഇത്തരം കൌതുകമുള്ള കാര്യങ്ങള്‍ അനൂപ് മേനോന്‍ തന്റെ സിനിമകളില്‍ ഉള്‍ക്കൊള്ളിക്കുന്നുണ്ട്.

No comments:
Post a Comment