സിഡ്നി ല്യൂമറ്റിന്റെ മറ്റൊരു പ്രസിദ്ധ സിനിമയായ 'The Pawnbroker', നാസി ജര്‍മനിയിലെ കൂട്ടക്കുരുതിയില്‍ നിന്നും രക്ഷപ്പെട്ട്, ന്യൂയോര്‍ക്കില്‍ പണയത്തിനുമേല്‍ പണമിടപാട് നടത്തുന്ന ഒരു ജൂതന്റെ ജീവിതമാണ് കാണിക്കുന്നത്. 1961-ല്‍ എഡ്വാര്‍ഡ് ല്യൂയിസ് വാലന്റ്റ് അതെ പേരില്‍ എഴുതിയ വളരെ ശ്രദ്ധിക്കപ്പെട്ട നോവലാണ് 1964-ല്‍ സിഡ്നി ല്യൂമറ്റ് സിനിമയാക്കിയത്. നാസി ജര്‍മനിയിലെ വംശഹത്യയെ അതിജീവിച്ചവനെ അടിസ്ഥാനമാക്കി എടുത്ത ആദ്യത്തെ അമേരിക്കന്‍ സിനിമയാണിത്.
ഒരു പണയമിടപാട് കട നടത്തുന്ന സോള്‍ നാസര്‍മാന്‍ എന്ന കഥാപാത്രത്തെ ചുറ്റിപറ്റിയാണ് സിനിമ. കോണ്‍സെന്ട്രേഷന്‍ ക്യാമ്പിലെ നഷ്ടങ്ങളുടെയും, ദു:ഖങ്ങളുടെയും ഓര്‍മ്മകളില്‍ നിര്‍വികാരനും, പരുഷനും, ബന്ധങ്ങളില്‍ വിശ്വാസമില്ലാത്തയാളും ആണ് അയാള്‍. ജീവിതത്തില്‍ കടുത്ത ദുരിതങ്ങള്‍ ഏറ്റുവാങ്ങിയ അയാളെ മനസിലാക്കാന്‍ അയാളുമായി എന്തെങ്കിലും തരത്തില്‍ ബന്ധപ്പെടുന്നവര്‍ക്കൊന്നും സാധിച്ചില്ല.
നാസര്‍മാന്റെ മനസ്സിലൂടെയുള്ള യാത്രയാണ് ഈ സിനിമ. തന്റെ മക്കള്‍ കോണ്‍സെന്ട്രേഷന്‍ ക്യാമ്പില്‍ മരണപ്പെട്ടതും, തന്റെ ഭാര്യയെ നാസി പട്ടാളക്കാര്‍ ബലാല്‍സംഘം ചെയ്യുന്നത് തന്നെ പിടിച്ചു കൊണ്ട് പോയി കാണിച്ചതും അടക്കമുള്ള ഭൂതകാല ഓര്‍മ്മകള്‍ ഇടയ്ക്കിടെ അയാളുടെ മനസ്സിലേക്ക് വരും. റോഡ് സ്റ്റീഗറിന് ഏറ്റവും കൂടുതല്‍ നിരൂപകപ്രശംസ നേടികൊടുത്ത കഥാപാത്രമാണ് സോള്‍ നാസര്‍മാന്‍.
ഹോളിവുഡില്‍ പ്രൊഡക്ഷന്‍ കോഡ് എന്ന സെന്‍സര്‍ഷിപ്പ് ഉണ്ടായിരുന്ന കാലത്ത്, ആദ്യമായി നഗ്നതയ്ക്ക് അനുമതി കിട്ടിയ സിനിമയാണിത്. മോര്‍ഗന്‍ ഫ്രീമാന്‍ ആദ്യമായി സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നതും ഈ സിനിമയിലാണ് (ക്രെഡിറ്റ് ഇല്ലെങ്കിലും). ഗൌരവമുള്ള സിനിമ കാണാന്‍ താല്പര്യം ഉള്ളവരെ മാത്രം തൃപ്തിപ്പെടുത്തുന്ന സിനിമ.

No comments:
Post a Comment