1975-ല്‍ പുറത്തിറങ്ങിയ ഒരു സിഡ്നി ല്യൂമറ്റ് ചിത്രമാണ് Dog Day Afternoon. നാടകീയ കോമഡി ക്രൈം ത്രില്ലര്‍ എന്നൊരു ഗണത്തില്‍ വേണമെങ്കില്‍ പെടുത്താം . ബാങ്ക് റോബറിയാണ് സിനിമയുടെ ഇതിവൃത്തം . എന്നാല്‍ ഈ ബാങ്ക് റോബറിക്ക് പല പ്രത്യേകതകളും ഉണ്ട് .
അല്‍ പാച്ചിനോ ആണ് നായകനായ സോണി എന്ന ബാങ്ക് റോബറി നടത്തുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് . ഈ സിനിമ ശരിക്കും നടന്ന ഒരു സംഭവമാണ് . സോണിക്ക് രണ്ടു ഭാര്യമാരുണ്ട് . ഒരു ഭാര്യയില്‍ അയാള്‍ക്ക് രണ്ടു കുട്ടികളുണ്ട് . മറ്റേതു ഒരു ട്രാന്‍സ് ജെന്റര്‍ ആയ ആളാണ് . ശരീരം കൊണ്ട് പുരുഷനായ ഇയാളെ ഒരു സ്ത്രീ ആക്കി മാറ്റാനുള്ള ലിംഗമാറ്റശസ്ത്രക്രിയ നടത്താനുള്ള പൈസക്ക് വേണ്ടിയാണ് നായകന്‍ ഈ റോബറി നടത്തുന്നത് .
സിനിമയില്‍ മുഴുവന്‍ നാടകീയമായ സംഭവങ്ങളാണ് നടക്കുന്നത് . ഒരു ബാങ്ക് റോബറിയുടെ ഭീകരത അല്ല സിനിമയില്‍ പലപ്പോഴും ഉള്ള മൂഡ് . അന്നത്തെ കാലത്തെ ചില രാഷ്ട്രീയപരിസരങ്ങളെ സിനിമയില്‍ ഇടയ്ക്ക് കയറ്റി വിടുന്നുണ്ട് . വിയറ്റ്നാം യുദ്ധവും , അതിനു കുറച്ചു കാലം മുന്‍പ് നടന്ന അറ്റിക്ക പ്രിസണ്‍ കലാപവും ഒക്കെ ഇടയ്ക്ക് നേരിട്ടല്ലാതെ വരുന്നുണ്ട് .
സിനിമയില്‍ ബി.ജി.എം ഇല്ല. മാസ് സൈക്കൊളജിയുടെ ഭാഗമായി ഉണ്ടാവുന്ന ഒരു ജനക്കൂട്ടത്തിന്റെ ക്രിമിനലുകളോടുണ്ടാവുന്ന ആരാധനയും സിനിമയില്‍ നന്നായി കാണിക്കുന്നുണ്ട് . ശരിക്കും നടന്ന സംഭവത്തില്‍ നിന്ന് പല മാറ്റങ്ങളും സിനിമയ്ക്ക് ഉണ്ടായതായി യഥാര്‍ത്ഥ സംഭവത്തിലെ കഥാപാത്രം പിന്നീടു ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് . സിനിമയ്ക്ക് ആധാരമായ വ്യക്തികളെ കുറിച്ച് താഴെയുള്ള ലിങ്കുകളില്‍ വായിക്കാം .
http://en.wikipedia.org/ wiki/John_Wojtowicz
http://en.wikipedia.org/ wiki/Salvatore_Naturile
http://en.wikipedia.org/ wiki/Elizabeth_Eden
അല്‍ പാച്ചിനോ ആണ് നായകനായ സോണി എന്ന ബാങ്ക് റോബറി നടത്തുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് . ഈ സിനിമ ശരിക്കും നടന്ന ഒരു സംഭവമാണ് . സോണിക്ക് രണ്ടു ഭാര്യമാരുണ്ട് . ഒരു ഭാര്യയില്‍ അയാള്‍ക്ക് രണ്ടു കുട്ടികളുണ്ട് . മറ്റേതു ഒരു ട്രാന്‍സ് ജെന്റര്‍ ആയ ആളാണ് . ശരീരം കൊണ്ട് പുരുഷനായ ഇയാളെ ഒരു സ്ത്രീ ആക്കി മാറ്റാനുള്ള ലിംഗമാറ്റശസ്ത്രക്രിയ നടത്താനുള്ള പൈസക്ക് വേണ്ടിയാണ് നായകന്‍ ഈ റോബറി നടത്തുന്നത് .
സിനിമയില്‍ മുഴുവന്‍ നാടകീയമായ സംഭവങ്ങളാണ് നടക്കുന്നത് . ഒരു ബാങ്ക് റോബറിയുടെ ഭീകരത അല്ല സിനിമയില്‍ പലപ്പോഴും ഉള്ള മൂഡ് . അന്നത്തെ കാലത്തെ ചില രാഷ്ട്രീയപരിസരങ്ങളെ സിനിമയില്‍ ഇടയ്ക്ക് കയറ്റി വിടുന്നുണ്ട് . വിയറ്റ്നാം യുദ്ധവും , അതിനു കുറച്ചു കാലം മുന്‍പ് നടന്ന അറ്റിക്ക പ്രിസണ്‍ കലാപവും ഒക്കെ ഇടയ്ക്ക് നേരിട്ടല്ലാതെ വരുന്നുണ്ട് .
സിനിമയില്‍ ബി.ജി.എം ഇല്ല. മാസ് സൈക്കൊളജിയുടെ ഭാഗമായി ഉണ്ടാവുന്ന ഒരു ജനക്കൂട്ടത്തിന്റെ ക്രിമിനലുകളോടുണ്ടാവുന്ന ആരാധനയും സിനിമയില്‍ നന്നായി കാണിക്കുന്നുണ്ട് . ശരിക്കും നടന്ന സംഭവത്തില്‍ നിന്ന് പല മാറ്റങ്ങളും സിനിമയ്ക്ക് ഉണ്ടായതായി യഥാര്‍ത്ഥ സംഭവത്തിലെ കഥാപാത്രം പിന്നീടു ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് . സിനിമയ്ക്ക് ആധാരമായ വ്യക്തികളെ കുറിച്ച് താഴെയുള്ള ലിങ്കുകളില്‍ വായിക്കാം .
http://en.wikipedia.org/
http://en.wikipedia.org/
http://en.wikipedia.org/

No comments:
Post a Comment